ഒന്നു കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാലുപേരടങ്ങുന്ന സംഘമാണ് നൃത്തം ചെയ്യുന്നത്.
“മുഖാബല’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന യുവാക്കളുടെ കൊറിയോഗ്രഫി തന്നെയാണ് ആളുകളെ കൈയിലെടുത്തിരിക്കുന്നു.
വളരെ രസകരമായിട്ടാണ് ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. കൈകൊണ്ടും കാല് കൊണ്ടും അദ്ഭുതം കാണിക്കുകയാണ് ഇവർ.
എന്നാൽ ഡാൻസിന്റെ അവസാന ഭാഗത്താണ് ട്വിസ്റ്റ് ഇരിക്കുന്നത്. ഇതെങ്ങനെയാണ് ചെയ്തത് എന്നാണ് എല്ലാവരുടെയും ചോദ്യം. തല കൊണ്ട് കാണിക്കുന്ന ഒരു രംഗമാണ് അദ്ഭുതപ്പെടുത്തുന്നത്. ട്വിസ്റ്റ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്.
ഡാൻസിന്റെ അവസാനഭാഗം കണ്ടതിനു ശേഷം വീഡിയോ ആവർത്തിച്ചു കാണും എന്ന കാര്യം ഉറപ്പാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
@cinnabar_dust എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്തിട്ടും ഉണ്ട്.
പലരും വീഡിയോയ്ക്ക് താഴെ യുവാക്കളെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റും ചെയ്തിട്ടുണ്ട്. അയ്യായിരത്തോളം റീ ട്വീറ്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നർത്തകരെ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.