ഇന്ത്യയിലെ ശക്തമായ ഡിജിറ്റൽ പേയ്മെന്റ് ഇക്കോസിസ്റ്റം നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന രീതിയെ വരെ മാറ്റിമറിച്ചു. പലചരക്ക് കട മുതൽ ഒരു തെരുവ് ഭക്ഷണ വിൽപ്പനക്കാരൻ വരെ ഇപ്പോൾ ഓൺലൈനായി പേയ്മെന്റുകൾ സ്വീകരിക്കുന്നു.
നമ്മൾ പുറത്തുപോകുമ്പോൾ പണം കൊണ്ടുപോവേണ്ട ആവശ്യം പോലും ഇത് ഇല്ലാതാക്കുന്നു. ഫോൺ എടുത്ത് പേയ്മെന്റ് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അധിക നിരക്കുകളൊന്നുമില്ലാതെ ഏത് തുകയും അടയ്ക്കാം.
അടുത്തിടെ ഒരു പച്ചക്കറി വിൽപ്പനക്കാരി തന്റെ കടയിലെ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷൻ ചേർക്കുന്നതിന് അനുയോജ്യമായ ഒരു വഴി കണ്ടെത്തി. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് ഇവർ ക്രിയാത്മകമായമായ വഴിയാണ് കണ്ടുപിടിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര ഫാർമർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് റീൽ പോസ്റ്റ് ചെയ്തിരിക്കുത്.ചുരുങ്ങിയ സമയത്തിനുള്ളിൽ റീൽ 12.6 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. 1.4 ദശലക്ഷം ലൈക്കുകളും ലഭിച്ചു.’സ്മാർട്ട് മൗഷി’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
വീഡിയോയിൽ ഒരാൾ സ്ത്രീയിൽ നിന്ന് കുറച്ച് കടല വാങ്ങുന്നത് കാണിക്കുന്നു. അയാൾ അവരോട് പേയ്മെന്റ് ക്യുആർ കോഡ് സ്റ്റിക്കർ ആവശ്യപ്പെട്ടപ്പോൾ അത് ഏറ്റവും അപ്രതീക്ഷിതമായ സ്ഥലത്താണ് കാണിച്ചു കൊടുത്തത്. സാധനങ്ങൾ തൂക്കി അളക്കുന്ന പാത്രത്തിന് താഴെയാണ് സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത്.
വീഡിയോയുടെ കമന്റ് വിഭാഗത്തിലും നിരവധി കമന്റുകൾ വന്നു. ‘ഡിജിറ്റൽ ഇന്ത്യ ക്യാഷ്ലെസ് ഇന്ത്യ’ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത് പറഞ്ഞു.’അമ്മ ഞെട്ടിക്കുന്നു’ എന്ന് മറ്റൊരാൾ കമന്റിട്ടു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക