വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദോശ, പാനീപൂരി, മോമോസ് തുടങ്ങിയ വിഭവങ്ങളുടെ പുതിയ രുചിക്കൂട്ടുകെട്ടുകളുടെ വീഡിയോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
എന്നാല്‍ അതുപോലൊരു വ്യത്യസ്തമായ പാചക വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ് ദോശ. അതുപോലെ തന്നെ ഐസ്ക്രീമും ഗുലാബ് ജാമുനും. എന്നാല്‍ ഇവ ഒരുമിച്ച് യോജിപ്പിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക.
ഒരു വഴിയോര കച്ചവടക്കാരന് ദോശ ഉണ്ടാക്കിയതിന് ശേഷം അതിലേക്ക് ഗുലാബ് ജാമുനും ഐസ്ക്രീമും ചേര്‍ത്ത് പുതിയൊരു വിഭവം ഉണ്ടാക്കി നല്‍കുകയാണ് വീഡിയോയില്‍. വ്യത്യസ്തമായ ഈ കൂട്ടുകെട്ട് കണ്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു.
എന്നാൽ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതിന് പിന്നാലെ അധികം ആളുകളും വിമര്ശനവുമായാണെത്തിയത്.
Will you eat this? pic.twitter.com/UtNt935Hpd
— Maya (@Sharanyashettyy) August 10, 2023