വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം സ്ഥലവും വീടും ഒക്കെ വിട്ടു കൊടുക്കേണ്ടി വരുന്നവർ ഒരുപാട് ഉണ്ട്. എന്നാൽ ചിലരാകട്ടെ തങ്ങളുടെ പൂർവികർ ആയിട്ട് ഉണ്ടാക്കിയ സ്വത്തും ഭൂമിയുമാണ് ആ ഒരു ആത്മബന്ധം നിലനിൽക്കുന്നതിനാൽ എന്ത് വന്നാലും എത്ര രൂപ നൽകാം എന്ന് പറഞ്ഞാലും ഭൂമി ഒഴിഞ്ഞ് പോവില്ലന്ന് ശപഥം ചെയ്യുന്നവരും ഉണ്ട്.
അതിലൊരാൾ ആണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിംഗ്. എന്നാൽ, ഇപ്പോൾ സ്ഥലം വിട്ടുകൊടുക്കില്ല എന്ന ആ തീരുമാനം എടുത്തതിൽ അദ്ദേഹം ഖേദിക്കുകയാണ്. എക്സ്പ്രസ്വേയുടെ ജോലികൾ ആണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. നിർമാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനാൽ തന്നെ വീടിന്റെ പരിസരത്ത് ധാരാളം പൊടിയും പുകയും കാരണം അയാൾക്ക് അവിടെ ജീവിക്കാൻ സാധിക്കുന്നില്ലന്നാണ് ഇപ്പോൾ പറയുന്നത്.
എക്സ്പ്രസ്വേയ്ക്ക് വേണ്ടി മറ്റെല്ലാ ആളുകളും വീടുകളും മറ്റും ഒഴിഞ്ഞ് കൊടുത്തിരുന്നു. എന്നാൽ താൻ അന്ന് കടുംപിടുത്തം കാരണം ഭൂമി കൊടുക്കാൻ തയാറായില്ല. അന്ന് വാഗ്ദാനം ചെയ്തിരുന്ന രണ്ടു കോടി രൂപ വാങ്ങാത്തതിൽ താൻ ഖേദിക്കുന്നു എന്നാണ് ഇപ്പോൾ പിംഗ് പറയുന്നത്. ണ്ടും പുറകോട്ട് പോകാൻ കഴിഞ്ഞെങ്കിൽ സർക്കാർ വാഗ്ദാനം ചെയ്ത ആ പണം സ്വീകരിച്ചേനെ എന്നും ചെയ്തത് മണ്ടത്തരമായി എന്ന് തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.