നിയമപാലകർ തന്നെ നിയമം തെറ്റിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ ദിവസം അത്തരത്തിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അജയ് കുണ്ടുവിന്റെ ഭാര്യയുടെ ഒരു നിമിഷത്തെ അശ്രദ്ധയോ പക്വതക്കുറവോ മൂലം സംഭവിച്ചതാണിത്.
മറ്റൊന്നുമല്ല, സീബ്രാ ക്രോസിംഗിൽ നിന്ന് അയ്യുടെ ഭാര്യ ജ്യോതി പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ്. ഇവരുടെ ഡാൻസ് കാരണം വലിയ ഗതാഗത തടസം തന്നെ ഉണ്ടായി. അതോടെ റീൽസ് വൈറലാകുകയും പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അതോടെ ഇതിനെതിരേ നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചു.
ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തിയതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനും സസ്പെൻഷനും ലഭിച്ചു.