സൂപ്പർ താരങ്ങൾ കമന്റ് ചെയ്താൽ പഠിക്കുന്ന ഇന്‍സ്റ്റാഗ്രാം റീലിനെതിരേ നടൻ സിദ്ധാർഥ്. അടുത്തിടെയാണ് കമന്റ് വന്നാല്‍ മാത്രമേ പഠിക്കുകയുള്ളു എന്ന തലക്കെട്ടോടെയുള്ള റീലുകൾ സോഷ്യല്‍ മിഡിയിൽ തരംഗമായത്.
ഈ ട്രെന്‍ഡ് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. നിരവധി താരങ്ങൾ ഇത്തരം റീൽസുകളോട് കമന്റും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോയ്ക്കെതിരേ വിമർശനവുമായി സിദ്ധാർഥ് രംഗത്തെത്തിയത്.
ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷയ്ക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. ഇൻസ്റ്റാഗ്രം പേജിലൂടെയാണ് താരത്തിന്റെ വിമർശനം. ഇൻസ്റ്റാഗ്രാമിൽ ഇതുപോലെ നിരവധി മെസേജ് റിക്വസ്റ്റുകളാണ് തനിക്ക് വരുന്നത്. എന്നാൽ ഇതുവരെ അത്തരം വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കു എന്ന് സിദ്ധാർഥ് പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.