കുഞ്ഞുങ്ങളായാൽ അൽപം കുറുന്പൊക്കെ വേണ്ടേ എന്ന് പൊതുവേ ആളുകൾ പറയാറുണ്ട്. കുറുന്പ് കൂടുതലുള്ള കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ പലപ്പോഴും നല്ല പ്രയാസമാണ്. ചില കുട്ടികളുടെ വികൃതികൾ മാതാപിതാക്കളെ നട്ടംതിരിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു അച്ഛൻ തന്റെ കുഞ്ഞിനെ കാറിന് മുകളിൽ കയറ്റിയിരുത്തി. എന്നാൽ കാറിനു പുറത്തിരുത്തിയത് അവനു ഹഡാത് ആകർഷിച്ചു. ബോണറ്റിൽ നിന്ന് അവൻ കാറിന് മുകളിലേക്ക് കയറിപ്പോയി.
കുഞ്ഞിനെ അവിടെനിന്ന് താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും അച്ഛൻ നോക്കി. എന്നാൽ അച്ഛനെ പറ്റിച്ച് കുഞ്ഞ് കാറിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്. കൊച്ചിനെ താഴെയിറക്കാൻ അവസാനം അമ്മ തന്നെ ഗോധയിൽ ഇറങ്ങേണ്ടി വന്നു.
അവർ മുന്നും പിന്നും നോക്കാതെ കാറിന് ബോണറ്റിൽ ചവിട്ടി മുകൾഭാഗത്തേക്ക് പാഞ്ഞുകയറി കുഞ്ഞിനെ സുരക്ഷിതമായി താഴെയിറക്കി. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.