ഹോട്ടൽ ഭക്ഷണങ്ങളിൽ പാറ്റയും പുഴുവും ഒക്കെ കാണാറുള്ളത് നമ്മൾ കേട്ടിരിക്കും. വീണ്ടുമിതാ ഹോട്ടൽ ഭക്ഷണത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ പ്രശസ്തമായ ബവാർച്ചി ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കാന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ കയറി. ഭക്ഷണം കഴിച്ചു പകുതി ആയപ്പോൾ എന്തോ ഒരു വസ്തു ബിരിയാണിക്കുള്ളിൽ കിടക്കുന്നത് കണ്ടത്.
എടുത്തു നോക്കിയപ്പോഴതാ ഒരു സിഗരറ്റിന്റെ കുറ്റി ആയിരുന്നു അത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. “ബവാർച്ചി ബിരിയാണിയിലെ സിഗരറ്റ് കുറ്റികൾ” എന്ന അടിക്കുറിപ്പോടെ വിനീത് കെ. എന്ന എക്സ് ഉപയോക്താവ് ഇതിന്റെ വീഡിയോ പങ്കുവച്ചു.
സിഗരറ്റ് കുറ്റി കണ്ടതോടെ യുവാക്കൾ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. എന്തായാലും സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. വെറുതേയല്ല ബവാർച്ചി ബട്ട്സ് ബിരിയാണിക്ക് കൂടുതല്‍ സ്വാദുള്ളതെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തു.