അത്യധികം സങ്കടം ജനിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കർണ്ണാടകയിലെ ഒരു ഗ്രാമത്തിൽ 12 കോഴികൾ ദുരൂഹസാഹചര്യത്തിൽ ചത്ത് വീണ വാർത്ത ഏറെ വൈറലായതാണ്.
ചത്ത് വീണ ഒരു കോഴികളുടെ ശരീരത്തില്‍ അമര്‍ത്തുമ്പോൾ അതിന്റെ വായില്‍ നിന്നും തീയും പുകയും വരുന്നതാണ് വാർത്തയ്ക്കുള്ളിൽ ഏറ്റവും ദുരൂഹത ജനിപ്പിക്കുന്നത്.
ഡോം ലൂക്രെ, ബ്രേക്കർ ഓഫ് നരേറ്റീവ്സ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സകലീഷ്പൂര് എന്ന ഇന്ത്യൻ ഗ്രാമത്തിലെ എല്ലാ കോഴികളും ദുരൂഹമായി ചത്തൊടുങ്ങുകയും അമർത്തുമ്പോള്‍ അവയുടെ വായിൽ നിന്ന് തീ പുറന്തള്ളുകയും ചെയ്തു. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.