നന്മ നിറഞ്ഞവൻ കൊക്കച്ചൻ; വിശന്നു പൊരിഞ്ഞിട്ടും ശ്വാസം കിട്ടാതെ പിടഞ്ഞ മീനിനെ വിഴുങ്ങാതെ കൊക്ക്; കണ്ണ് നനയാതെ കാണാനാകില്ല വീഡിയോ

എ​ല്ലാ ജീ​വി​ക​ളും വ​സി​ക്കു​ന്ന​ത് ആ​ഹാ​ര​ശൃം​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ചെ​റി​യ ജീ​വി​ക​ളെ വ​ലി​യ ജീ​വി​ക​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്നു. അ​വ​യെ അ​തി​നേക്കാ​ൾ വ​ലി​യ ജീ​വി​ക​ൾ ഭ​ക്ഷി​ക്കു​ന്നു, എ​ന്തി​നേ​റെ മ​രി​ച്ച് മ​ണ്ണ​ടി​യു​ന്പോ​ൾ പോ​ലും ന​മ്മ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ​മാ​കു​ന്നു.

അ​തു​പോ​ലെ മീ​നു​ക​ളെ ക​ഴി​ക്കു​ന്ന​വ​രാ​ണ് കൊ​ക്കു​ക​ളും, പൊ​ൻ​മാ​നും, പ​രു​ന്തു​മെ​ല്ലാം. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ക​ര​യി​ലേ​ക്ക് അ​ടി​ഞ്ഞ മീ​നി​നെ തി​ന്നാ​നെ​ത്തി​യ കൊ​ക്കി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പാ​തി ക​ര​യി​ലും പാ​തി വെ​ള്ള​ത്തി​ലു​മാ​യി ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന മീ​നി​നെ ആ​ണ് ആ​ദ്യം വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. മീ​നി​നെ ക​ണ്ട ഒ​രു പ​ക്ഷി ശ​ര​വേ​ഗ​ത്തി​ൽ എ​ത്തി അ​തി​നെ തി​ന്നാ​നാ​യി നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് ത​ന്നെ ആ ​പ​ക്ഷി​യു​ടെ കാ​ലു​ക​ൾ​ക്ക് സ​മീ​പ​മാ​യി മ​റ്റൊ​രു മീ​ൻ നി​ന്തി എ​ത്തു​ന്പോ​ൾ ജീ​വ​നു വേ​ണ്ടി പി​ട​യു​ന്ന ചെ​റു മ​ത്സ്യ​ത്തെ ഉ​പേ​ക്ഷി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ മീ​നി​നെ തി​ന്നാ​നാ​യി അ​ത് പോ​യി.

ആ ​സ​മ​യം ഒ​രു കാ​ക്ക അ​വി​ടേ​ക്ക് പ​റ​ന്നെ​ത്തു​ന്നു. കാ​ക്ക​യും പി​ട​യു​ന്ന മീ​നി​ന്‍റെ പ​ക്ക​ലെ​ത്തു​ന്നു. എ​ന്നാ​ൽ കാ​ക്ക​യും തി​ന്നാ​തെ അ​വി​ടെ നി​ന്നും പി​ൻ​മാ​റു​ന്നു. അ​പ്പോ​ഴാ​ണ് ഒ​രു കൊ​ക്ക് അ​ങ്ങോ​ട്ടേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്. പി​ട​ക്കു​ന്ന മീ​നി​നെ ത​ന്‍റെ ചു​ണ്ടു​കൊ​ണ്ട് ക​ടി​ച്ചെ​ടു​ത്തു കൊ​ക്ക് ത​ല ഉ​യ​ർ​ത്തി. ഇ​പ്പോ​ൾ ത​ന്നെ മീ​നി​നെ ശാ​പ്പാ​ടാ​ക്കു​മെ​ന്ന് കാ​ഴ്ച​ക്കാ​ര​ന് തോ​ന്നും. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾക്കു​മു​ള്ളി​ലും ന​ന്മ​യു​ടെ ക​ണി​ക​യു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ കൊ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ക്ക് ആ ​ചെ​റു മീ​നി​നെ​യും കൊ​ണ്ട് കു​റ​ച്ചു കൂ​ടി വെ​ള്ള​മു​ള്ള​സ്ഥ​ല​ത്തേ​ക്ക് എ​ത്തി അ​തി​നെ അ​വി​ടെ ഒ​ഴു​ക്കി വി​ടു​ന്നു. ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ പ്രാ​ണ​ര​ക്ഷാ​ർ​ഥം മീ​ൻ ഒ​ഴു​കി ദൂ​രേ​ക്ക് പോ​കു​ന്ന​ത് ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment