തിരക്കു പിടിച്ച ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. മിക്ക മാതാപിതാക്കൾക്കും ഇന്ന്ജോലി ഉളളവരാകും. ഓഫീസിൽ പോകേണ്ട തിരക്കിൽ ചിലപ്പോൾ ചിലരെങ്കിലുമൊക്കെ മക്കളുടെ സ്കൂളിലോ മറ്റോ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ പോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവാറുണ്ട്.
എന്നാൽ നമ്മുടെ ചെറിയ സാമിപ്യം പോലും ആ സമയം കുഞ്ഞുങ്ങൾ കൊതിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാരുടെ കൂടെ സ്റ്റേജിൽ സ്കൂളിലെ പരിപാടിക്ക് ഡാൻസ് ചെയ്യുന്ന വിദ്യാർഥിയുടേതാണ് വീഡിയോ.
വീഡിയോയിൽ ആദ്യം അത്ര സന്തോഷവതി അല്ലങ്കിലും സ്റ്റേജിന് താഴേക്ക് നോക്കുന്പോൾ അവൾ പെട്ടന്ന് തന്റെ അച്ഛനമ്മമാരെ കാണുന്നു. അത് കണ്ടപാടെ അവൾക്ക് ആകാശവും ഭൂമിയും കീഴടക്കിയ സന്തോഷമായിരുന്നു. അവൾ തന്റെ ആഹ്ലാദ പ്രകടനം അപ്പോൾ തന്നെ കാണിക്കുന്നത് വീഡിയോയിലുണ്ട്.
നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. നിരവധി ആളുകളാണ് കുഞ്ഞു മോളുടെ സന്തോഷം കണ്ട് കയ്യടിച്ചത്. അപ്രതീക്ഷിതമായി അവളുടെ അച്ഛനമ്മമാരെ കണ്ട മോളുടെ സന്തോഷം കാണുന്പോൾ നമുക്കും അറിയാതെ മനസും കണ്ണും നിറയും എന്നാണ് പലരും പറഞ്ഞത്.