ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനത എന്ന വിശേഷണം ജപ്പാന് സ്വന്തമാണ്. അതിഥികളെ സൽക്കരിക്കുന്നതിലും പരിപാലിക്കുന്നതിലും ജപ്പാൻകാരുടെ കഴിവ് ഒന്നു വേറെയാണ്. മനുഷ്യർ മാത്രമല്ല അവിടുത്തെ മൃഗങ്ങളും ആദിത്യ മര്യാദയിൽ കേമൻമാരാണ്. ഇത് തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദിവ്യ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ചത്. ‘ജപ്പാനിലെ നാര മാനുകളാണ് ഏറ്റവും മികച്ചത്! നര മാനുകൾക്കാണ് തലകുനിക്കുന്ന രീതിയുള്ളതെന്ന് ആളുകൾ പറയുമ്പോൾ, അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ ഞാന്‍ മനസിലാക്കുന്നു. ഭക്ഷണം നൽകുന്ന ലളിതമായ പഴയ വിദ്യ അവർക്ക് അറിയാവുന്നതിനാലാകാം അവർ തല കുനിക്കുന്നത്, അവർ നായ്ക്കളെ പോലെ ചിന്തിക്കുന്നു. ! ഞാൻ മിയാജിമയിൽ മാനുകളെ കണ്ടു, പക്ഷേ, ഈ പെരുമാറ്റം അവരിൽ കണ്ടെത്താൻ സാധിച്ചില്ല!’ എന്ന കുറിപ്പോടെയാണ് ദിവ്യ ഇതിന്റെ വീഡിയോ പങ്കുവച്ചത്.
യുവതി നാര മാനുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ അവ ജപ്പാന്‍കാരുടെ അഭിവാദ്യ രീതിയായ നട്ടെല്ല് വളച്ച് തല കുനിക്കുന്ന രീതിയില്‍ തങ്ങളുടെ തല കുനിക്കുന്നത് കാണാൻ സാധിക്കും. അതേ സമയം മറ്റ് മാനുകള്‍ അങ്ങനെ ചെയ്യുന്നില്ല.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നോക്കൂ ജപ്പാനിലെ മനുഷ്യരെപ്പോലെ തന്നെ മര്യാദ ഉള്ളവരാണ് അവിടുത്തെ മൃഗങ്ങളും എന്നാണ് പലരും അഭിപ്രായപ്പെട്ടത്.