മദ്യപിച്ച് റോഡിൽ പ്രശ്നമുണ്ടാക്കിയ യുവതിയെ പിടിച്ച് മാറ്റാൻ പോലീസെത്തിയപ്പോൾ യുവതി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മദ്യപിച്ച് സ്വബോധം പോയ പെണ്‍കുട്ടി മാതാപിതാക്കളെ തല്ലിച്ചതച്ചു. അതിനുശേഷം റോഡിലേക്കിറങ്ങി പ്രശ്നമുണ്ടാക്കി. ഇതോടെ മാതാപിതാക്കൾ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസെത്തി അവളെ പിടിച്ച് മാറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥയെ യുവതി തൊഴിക്കുന്നതോടെ പോലീസുകാര്‍ അവളെ കൂട്ടം ചേര്‍ന്ന് തല്ലി. ഒടുവില്‍ അവളുടെ കാലില്‍ കൈവിലങ്ങ് ഘടിപ്പിച്ചു.
മംഗലാപുരത്ത് നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് കുറിച്ചുകൊണ്ടാണ് ആസ്ട്രോ കൌണ്‍സില്‍ ഐകെകെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.