യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വിമാനത്തിന്റെ മുൻഭാഗം ഉയർന്നത് പരിഭ്രാന്തി പരത്തി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അസാധാരണമായ സംഭവം.
യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങവേ ജെറ്റ്ബ്ലൂ 662 വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. എന്നാൽ, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു.
ആർക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വിമാനം ഉടനെതന്നെ സമനില കൈവരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽനിന്ന് ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തതായിരുന്നു വിമാനം.
വിമാനത്തിനുള്ളിലും പുറത്തുംനിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ വിമാനത്തിന്റെ വാല് റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നു.
മുൻ ജേണലിസ്റ്റ് ബ്രയാൻ തോംസൺ റൺവേയിൽ നിന്ന് എടുത്ത വീഡിയോ എക്സില്‍ പങ്കുവച്ചു. ഈ വീഡിയോ ഒരു ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.