പരീക്ഷയും ഹോംവർക്കുമെല്ലാം മടുത്തൊരു സമയം നമുക്കെല്ലാവർക്കുമുണ്ടായിരിക്കും. കുട്ടിക്കാലത്ത് ഹോം വർക്ക് ചെയ്യാതെ സ്കൂളിൽ ചെന്നപ്പോൾ ടീച്ചറുടെ ചൂരൽ കഷായം പേടിച്ച് അസുഖമാണെന്ന് കള്ളം പറഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയതൊക്കെ എത്ര വളർന്നാലും പലർക്കും പകൽ പോലെ വ്യക്തമാണ്.
നമ്മൾ അങ്ങനൊക്കെ അന്ന് അടവ് കാട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ കുട്ടികൾ അതിനും മുകളിൽ കുസൃതിയും കുറുന്പും കാട്ടുമെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീയിന്‍ കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഒരു ബുക്കുമായി ഒരു പെൺകുട്ടി നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കം. സ്കൂൾ ബാഗൊക്കെയിട്ട് തുള്ളിച്ചാടിയാണ് അവളുടെ വരവ്. കുറച്ച് കഴിഞ്ഞ് അവൾ തന്റെ കൈയിൽ ഉണ്ടായിരുന്ന ബുക്ക് വഴിയിലെ ഓടയിലേക്ക് കളയുന്നത് കാണാൻ സാധിക്കും. റോഡ് സൈഡിൽ ഉണ്ടായിരുന്ന ഇരുന്പ് കന്പികളിൽ നിർമിതമായ ചെറിയ ഓടയിലാണ് കുട്ടി തന്റെ ബുക്ക് ഇട്ടത്. നിരവധി തവണത്തെ പരിശ്രമത്തിന് ശേഷമാണ് ബുക്ക് ഓടയിലേക്ക് വീണത്. ഉടൻതന്നെ അവൾ ചാടിത്തുള്ളി പോകുന്നതും കാണാൻ സാധിക്കും.
എന്തായാലും കുട്ടിക്കുറുന്പിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് അമിത ഭാരം ഏൽപ്പിക്കാതിരിക്കുക. പഠിക്കാൻ എപ്പോഴും നിർബന്ധിച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ ഇതൊക്കെ കാണിച്ചെന്ന് വരാം എന്നാണ് മിക്ക മുരുതൻമാരും കമന്റ് ചെയ്തിരിക്കുന്നത്.