വെെറൽ യുഗത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്ത് എങ്ങനെ വെെറലാകാം എന്ന് നോക്കി നടക്കുന്ന ഈ കാലത്ത് കണ്ടാൽ പേടി തോന്നുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സാഹസിക യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. പർവതങ്ങൾ കയറാനും അവിടെ നിന്നു ചാടാനുമൊക്കെ ചിലർക്ക് വളരെ ഇഷ്ടമാണ്. മറ്റു ചിലർക്ക അതൊരു കൗതുകവും.
അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. 2xv10 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ രണ്ട് മനുഷ്യർ നിസാരമായി വളരെ ഉയരം കൂടിയ മലയിടുക്കിൽ നിന്നും താഴേക്ക് യാതൊരു ഭയവുമില്ലാതെ നടന്നു ഇറങ്ങുന്നതാണുള്ളത്.
വീഡിയോ കണ്ടാൽ ആരുടെയും നെഞ്ച് അറിയാതെ ഇടിച്ചു പോകും. എന്നാൽ മല ഇറങ്ങി വരുന്നവർ സൂപ്പർ കൂളാണ്. ഔട്ടും പേടി ഇല്ലാതെ വരുന്നത് കണ്ട് കാഴ്ചക്കാർ ഞെട്ടി പോകും.
താഴെ കൂർത്ത കല്ലുകളാൽ നിറഞ്ഞ കുത്തനെയുള്ള താഴ്വാരം. അടി പതറിയാൽ പൊലിയുന്നത് ജീവനാണ്. താഴെ വീണാൽ എല്ലു മാത്രമാകും ബാക്കി നിൽക്കുക എന്നു തുടങ്ങി നിരവധി ആശങ്കകളാണ് വീഡിയോ കണ്ടവർ പങ്കു വെച്ചിരിക്കുന്നത്.