മക്കളെ വിവാഹ വേഷത്തിൽ കാണുന്ന മാതാപിതാക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹ വേഷത്തിലെത്തിയ മകളെ അവളുടെ അച്ഛനും അമ്മയും കാണുന്നു. തൊട്ടടുത്ത നിമിഷം തന്നെ അവളുടെ അച്ഛൻ സന്തോഷത്താൽ മകളെ ബ്യൂട്ടിഫുൾ, മിസ് വേൾഡ്, മിസ് യൂണിവേഴ്സ് എന്നൊക്കെ വിളിക്കുന്നു. ആ അച്ഛന്റെ സന്തോഷം കണ്ടാൽ മനസിലാകും അദ്ദേഹത്തിന്റെ രാജകുമാരിയാണ് മകളെന്ന്. ഒപ്പം നിൽക്കുന്ന അമ്മയ്ക്കും സന്തോഷമടക്കാൻ സാധിക്കുന്നില്ല. ഇതിന്റെ വീഡിയോ വളരേ വേഗത്തിൽ തന്നെ വൈറലായി.
മേക്കപ്പ് ബൈ റിതിക എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഇത്രയും ഭാഗ്യമുള്ള മകളാണിവൾ എന്നാണ് പലരും വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.