രണ്ട് കൂട്ടുകാരികളും ഒരാളെ പ്രേമിച്ചാൽ എന്തായിരിക്കും അവസ്ഥ. തമ്മിത്തല്ലിൽ കലാശിക്കുമെന്നല്ലേ മനസിൽ ഓർക്കുന്നത്. അത് സത്യം തന്നെയാണ് കാമുകനു വേണ്ടി രണ്ട് കൂട്ടുകാരികളും കൂടി റോഡിൽ പൊരിഞ്ഞ യുദ്ധം ഉണ്ടായ വാർത്തയാണ് വൈറലാകുന്നത്. ഉത്തര്പ്രദേശിലെ ബാഗ്പട്ടിലാണ് സംഭവം.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്കൂൾ യൂണിഫോം ധരിച്ച രണ്ട് പെൺ കുട്ടികളാണ് വീഡിയോയിലുള്ളത്. ഇവര് തമ്മില് വാക്കുതര്ക്കത്തിലേര്പ്പെടുന്നു. എന്നാൽ അൽപ സമയത്തിനു ശേഷം ഇവർ പരസ്പരം അടി ഉണ്ടാക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
ഇവര് തമ്മിലുള്ള അടിയും ഇടിയും രൂക്ഷമായതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് വിദ്യാര്ഥികള് ഓടിയെത്തി ഇവരെ പിന്തിരിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ആണ്കുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. രണ്ടുപേരും ഒരാളെ തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കിയതോടെയാണ് ഇരുവരും തമ്മില് വഴക്കുണ്ടായത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.