അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പല വീഡിയോകളും ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിദ്യാര്ഥികളെ കൊണ്ട് അധ്യാപികയുടെ കാല് മസാജ് ചെയ്യിക്കുന്ന വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയ്പൂരിലെ കർതാർപൂരിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വീഡിയോ ആണിത്. വൈറലായതിനു പിന്നാലെ അധ്യാപികയ്ക്കെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
ഒരു ക്ലാസില് റൂമില് ഒരു പറ്റം വിദ്യാർഥികൾ നിലത്ത് ഇരിക്കുന്നത് കാണാം. തൊട്ടടുത്ത കസേരയിൽ ഒരു ടീച്ചര് ഇരിക്കുന്നു. ഇതിനിടെയില് തറയിൽ തുണി വിരിച്ച് ഒരു ടീച്ചര് കമഴ്ന്ന് കിടക്കുന്നതും കാണാൻ സാധിക്കും. കമഴ്ന്ന് കിടക്കുന്ന ടീച്ചറുടെ കാലില് കയറിനിന്ന് ഒരു ആണ്കുട്ടി മസാജ് ചെയ്യുകയാണ്. ഇടയ്ക്ക് അവന്റെ ബാലൻസ് തെറ്റിത്താഴെ വീണു പോകാതിരിക്കുന്നതിനായി മറ്റൊരു കുട്ടി സഹായിക്കുന്നതും വീഡിയോയില് കാണാം.
വീഡിയോ വൈറലായതോടെി സ്കൂള് പ്രിന്സിപ്പള് അഞ്ജു ചൗധരി പ്രതികരണവുമായി രംഗത്തെത്തി. തനിക്ക് ഇതിനെ കുറിച്ച് അറിയില്ലന്നും അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല് അവര് കാല്പാദങ്ങൾ മസാജ് ചെയ്യാൻ കുട്ടികളോട് അഭ്യർഥിച്ചിരിക്കാനാണ് സാധ്യതയെന്നും പ്രിന്സിപ്പൽ പറഞ്ഞു.