എവിടെയെങ്കിലും യാത്ര പോകണമെന്ന് വീട്ടുകാർ നമ്മളോട് പറഞ്ഞാൽ പിന്നെ ദിവസങ്ങൾക്ക് മുന്നേ തന്നെ അതിനുള്ള ഒരുക്കത്തിലാകും നമ്മൾ. പ്രത്യേകിച്ച് ഇന്റർ നാഷണൽ ട്രിപ്പ് എന്നെങ്ങാനും പറഞ്ഞാൽ പിന്നെ നോക്കണ്ട. പോകേണ്ട സ്ഥലം താമസം ഭക്ഷണം അങ്ങനെ പലവിധ സേർച്ചിംഗിലാകും നമ്മൾ. എന്നാൽ ഒറ്റദിവസം കൊണ്ട് മറ്റ് രാജ്യങ്ങളിൽ ട്രിപ്പ് പോയി അടിച്ച് പൊളിച്ച് തിരികെ വീടെത്തുന്ന ആളുകൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
റെക്സാമിൽ നിന്നുള്ള 37 -കാരിയായ ട്രാവൽ ബ്ലോഗർ മോണിക്ക കഴിഞ്ഞദിവസം തന്റെ യാത്രകളെ കുറിച്ചൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. മിലാൻ, ബെർഗാമോ, ലിസ്ബൺ, ആംസ്റ്റർഡാം, റെയ്ക്ജാവിക് തുടങ്ങിയ നഗരങ്ങൾ ഒറ്റ ദിവസം യുവതി സന്ദർശിച്ചു എന്നാണ് വീഡിയോയിൽ പറയുന്നത്.
ഇത്തരത്തിലുള്ള യാത്രകൾക്ക് പോകുമ്പോൾ രാവിലെയുള്ള ഫ്ലൈറ്റ് തന്നെ ബുക്ക് ചെയ്യുക. അങ്ങനെയാണെങ്കിൽ രാവിലെ നിങ്ങൾക്ക് അവിടെ എത്താൻ പറ്റും. അതുപോലെ രാത്രി വൈകിയുള്ള ഫ്ലൈറ്റിന് തിരികെ വീട്ടിലേക്കും എത്താം. ഇത് കുറച്ച് ഭ്രാന്താണെന്ന് തോന്നുമെങ്കിലും ഇത് ഫൺ ആണ് എന്നാണ് മോണിക്ക പറയുന്നത്.