9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയത്തിലെ നോർത്ത് പൂളിലേക്ക് ചാടിയ മാൻഹട്ടൻ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് സിറ്റിയിലെ 9/11 മെമ്മോറിയൽ പൂളിലേക്ക് 33-കാരനായ മാൻഹട്ടൻ സ്വദേശി ചാടുമ്പോൾ കാഴ്ചക്കാർ ഭയന്നുവിറച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 9/11 മെമ്മോറിയൽ & മ്യൂസിയത്തിലെ നോർത്ത് പൂളിലേക്ക് 30 അടി ഉയരത്തിൽ ചാടിയ ഇയാൾ കാലിന് പരിക്കേറ്റതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഇടതു കാലിനും മുതുകിനും പരിക്കേറ്റ ഇയാളെ എമർജൻസി മെഡിക്കൽ സർവീസ് ടീം സഹായിച്ചു. ജീവൻ അപകടപ്പെടുത്താത്ത പരിക്കുകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നിലവിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്ന കുറിപ്പോടെയാണ് യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്.
തീവ്രവാദി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്താണ് 9/11 സ്മാരക കുളം പണി കഴിപ്പിച്ചിരിക്കുന്നത്.
കുളത്തിന്റെ സെൻട്രൽ ബേസിനിലെ 18 ഇഞ്ച് ആഴത്തിലുള്ള പൂളിലേക്ക് യുവാവ് നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ബോധപൂർവമാണ് യുവാവ് പൂളിൽ ഇറങ്ങിയതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇയാളുടെ കാലിൽ നിന്ന് രക്തം ഒഴുകുന്നത് കാണാൻ സാധിക്കും.
യുവാവ് ചാടുന്നത് കണ്ട മ്യൂസിയം അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. എമർജൻസി മെഡിക്കൽ സർവീസ് ടീമിനൊടൊപ്പം സ്ഥലത്തെത്തിയ പൊലീസ് അതി സാഹസികമായി ഇയാളെ പുറത്തെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.