ചില ആളുകൾ വൈറലാകാൻ എന്ത് കോപ്രായം വേണമെങ്കിലും കാട്ടാൻ മടിക്കാത്തവരാണ്. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും അവർക്കൊന്ന് വൈറലായാൽ മതി. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു കുഞ്ഞിനെയും കയ്യിൽ പിടിച്ച് കിണറ്റിൻ കരയിലിരുന്നാണ് യുവതിയുടെ അഭ്യാസ പ്രകടനം. പാട്ടുകൾക്കൊത്തവർ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ കുഞ്ഞിനെ ഒറ്റക്കൈ കൊണ്ടാണ് അവർ പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി നിർത്തി റീൽസ് എടുക്കുകയാണ് യുവതി.
കുഞ്ഞിനെ കൈകളിൽ മാറ്റി മാറ്റി പിടിച്ചു കൊണ്ടാണ് യുവതിയുടെ അഭിനയം. എന്നാൽ കുട്ടിയാകട്ടെ. പേടിച്ച് കാലിട്ടടിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്.
ഈ സ്ത്രീ ഒരു അമ്മതന്നെയാണോ എങ്ങനെ തോന്നുന്നു കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എന്ന് പലരും ഇവരെ വിമർശിച്ച് കമന്റുകൾ ചെയ്തു.