സമൂഹ മാധ്യമത്തിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞനുജത്തിയെ കണ്ടെ ചേട്ടന്റെ വീഡിയോ ആണ് വൈറലാകുന്നത്.
തന്റെ കുഞ്ഞ് അനുജത്തിയെ ആദ്യമായി കാണുമ്പോൾ മൂത്ത ചേട്ടന് വികാരാധീനകുന്നു.’ എന്ന കുറിപ്പോടെ ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
അമ്മയുടെ പ്രസവശേഷം കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു മൂത്ത കുട്ടി. അമ്മ കുഞ്ഞിനെ ചേട്ടന്റെ മടിയിലേക്ക് വച്ചുകൊണ്ട് അവളെ തന്റെ ചേട്ടനു പരിചയപ്പെടുത്തുകയാണ്. കുഞ്ഞി പെങ്ങളെ കണ്ടതോടെ അമ്മ അവനോട് ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം നൽകുന്നതിനു പോലും ആകാതെ വീകാരാധീനൻ ആവുകയാണ് മൂത്ത മകൻ.
എന്തായാലും വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ആണുങ്ങളുടെ മനസ് കഠിനമാണെന്ന് ആരാണ് പറയുന്നത്. കണ്ടില്ലേ വീഡിയോ എന്ന് ഒരാൾ കുറിച്ചപ്പോൾ ഇത് ആനന്ദക്കണ്ണുനീരാണ് എന്നാണ് മറ്റൊരാളുടെ മറുപടി.