കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പു​ക​ളെ തോ​ളി​ലി​ട്ട് അ​ച്ഛ​നും മ​ക​ളും..! അ​വി​ശ്വ​സ​നീ​യമെന്ന് സോ​ഷ്യ​ൽ മീ​ഡി​യ

യു​എ​സ്: പാ​ന്പു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​തു​പോ​ലും മി​ക്ക​വ​ർ​ക്കും ഭ​യ​മാ​ണ്. അ​വ​യു​മാ​യി ആ​രെ​ങ്കി​ലും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തു കാ​ണാ​നും പ​ല​രും ഇ​ഷ്ട​പ്പെ​ടി​ല്ല. എ​ന്നാ​ൽ പ​ടു​കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പു​ക​ളെ തോ​ളി​ലി​ട്ടു വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ന്ന ഒ​ര​ച്ഛ​ന്‍റെ​യും മ​ക​ളു​ടെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ന്പ​ര​പ്പി​നൊ​പ്പം കൗ​തു​ക​വും ഉ​ണ​ർ​ത്തി.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ഫൗ​ണ്ട​ൻ വാ​ലി​യി​ലു​ള്ള ഇ​ൻ​ഡോ​ർ ഉ​ര​ഗ​മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. മൃ​ഗ​ശാ​ല​യു​ടെ സ്ഥാ​പ​ക​നാ​യ ജെ​യ് ബ്രൂ​വ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ ജൂ​ലി​യ​റ്റു​മാ​ണ് പെ​രു​മ്പാ​മ്പു​ക​ളെ തോ​ളി​ൽ വ​ഹി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത്.

തെ​ല്ലും ഭ​യ​മി​ല്ലാ​തെ പ​തി​വ് ജോ​ലി ചെ​യ്യു​ന്ന​പോ​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും ശ​രീ​ര​ഭാ​ഷ. “ഞ​ങ്ങ​ൾ എ​ല്ലാം ഒ​രു കു​ടും​ബം’​എ​ന്നാ​ണു വീ​ഡി​യോ പ​ങ്കു​വ​ച്ച് ജൂ​ലി​യ​റ്റ് കു​റി​ച്ച​ത്. ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. “അ​വി​ശ്വ​സ​നീ​യം എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല’ എ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ പ്ര​തി​ക​ര​ണം.

2009 ജൂ​ലൈ​യി​ൽ ഉ​ര​ഗ​മൃ​ഗ​ശാ​ല സ്ഥാ​പി​ത​മാ​യ​ശേ​ഷം ഇ​തു​വ​രെ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ൾ ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി പ​റ​യു​ന്നു. ബ്രൂ​വ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നു പെ​ൺ​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ മൃ​ഗ​ശാ​ല​യി​ലു​ണ്ട്.

 

Related posts

Leave a Comment