കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരാണ് അധ്യാപകർ. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളുടെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്.
വിദ്യാർഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പേനയും പെൻസിലും ഉപയോഗിച്ച് ഡസ്കിൽ താളത്തിൽ കൊട്ടികേറുകയാണ്. അപ്രതീക്ഷിതമായി അതുവഴി വന്ന അധ്യാപിക അനുസ്മിത ഇത് തന്‍റെ ഫോണിൽ പകർത്തി.
വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടി ഫേസ്ബുക്കിൽ ഇവരുടെ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം വെെറലായി.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്…
ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്‍റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി.
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയിൽ വീണുകിട്ടിയ ഒരു ഇടവേളയിൽ കൊട്ടിക്കയറിയപ്പോൾ വിരിഞ്ഞത് ആഹാദത്തിന്‍റെ സ്വരമേളം.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക