വിവിധ തരത്തിലുള്ള വാർത്തകളാണ് ദിവസേന സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചില പ്രാങ്ക് വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ലൈക്കിനും ഷെയറിനും വേണ്ടി ആളുകൾ എന്തും ചെയ്യുന്ന അവസ്ഥയാണ് പൊതുവെ കാണപ്പെടുന്നത്.
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. @badis_tv എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക്വച്ചിരിക്കുന്നത്.
ഒരു യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ് വീഡിയോയുടെ തുടക്കം.ഗ്ലൂ തേച്ചതോടെ യുവാവിന്റെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട യുവാവിന് പോലും ചിരി വരികയാണ്. കുറേ നേരം അവൻ ഇരുന്ന് ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ചിരി അധികം നീണ്ടുനിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ യുവാവിന് തന്റെ ചുണ്ടുകൾ വേർപ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവൻ കരയുന്നതാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.