ദിവസവും സമൂഹ സാധ്യമങ്ങളിൽ എന്തെല്ലാം തരത്തിലുള്ള വീഡിയോകളാണ് വെെറലാകാറുള്ളത് അല്ലേ? ചിലത് നമ്മെ കരയിപ്പിക്കാറുണ്ട്. ചിലത് ചിരിപ്പിക്കാറുണ്ട്. മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കാറുമുണ്ട്.
ചില വീഡിയോ കണ്ടാൽ കണ്ണും മനസും ഒരുപോലെ നിറയാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്.
അപകരും കുട്ടികളും തമ്മിൽ അഭേദ്യമായൊരു ബന്ധമാണുള്ളത്. പ്രത്യേകിച്ച് ചെറിയ ക്ലാസിൽ. ഒരു അധ്യാപികയും കുട്ടികളും തമ്മിലുള്ള സ്നേഹത്തിന്റെ വീഡിയോ ആണിത്.
‘എന്നാപ്പിന്നെ ങ്ങള് എന്റെ കൂടെ പോര്’ അവധിയിലുള്ള ഖദീജ ടീച്ചറെ സ്നേഹം കൊണ്ട് പൊതിഞ്ഞ് കുട്ടിക്കൂട്ടം എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഈ കുഞ്ഞി കൂട്ടത്തിനു ഇവരുടെ ടീച്ചറിനെ കാണാതിരിക്കാൻ പറ്റില്ലെന്ന് വീഡിയോയിൽ നിന്നു മനസിലാക്കാം. ടീച്ചറെ കണ്ട സന്തോഷവും പിരിയുന്ന സങ്കടവും ഒരേ പോലെ ഈ വീഡിയോയിൽ കാണാൻ സാധിക്കും.
എല്ലാ കുട്ടികളും ടീച്ചറിനു ചുറ്റും നിൽക്കുകയാണ്. ചിലർ ടീച്ചറെ കെട്ടി പിടിക്കുന്നുണ്ട്. ചിലർ ഉമ്മ കൊടുക്കുന്നുണ്ട്. ചിലരാകട്ടെ ടീച്ചറുടെ കവിളിലും പിടിക്കുന്നുണ്ട്.
എന്നെ കാണാതിരിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ എന്റെ കൂടെ പോന്നോളാൻ ടീച്ചർ പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കുംവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.