യാത്രകൾ ഇഷ്ടപ്പെടാത്തവർ നന്നേ കുറവാണ്. എന്നാൽ യാത്രകളിൽ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലവിധമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മോഷണം.
നിങ്ങളുടെ പക്കലുള്ള സാധനസാമഗ്രഹികൾ യാത്രയ്ക്കിടയിൽ നഷ്ടമാകാതെ നോക്കേണ്ട ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഒരു ട്രയിൻ യാത്രയ്ക്കിടെ കൊച്ചു കുട്ടിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഒരു മോഷ്ടാവ് തട്ടിപ്പറിച്ചുകൊണ്ട് പോകുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
ട്രയിനിന്റെ വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് രണ്ടു കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പൊടുന്നനെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാൾ അതിലൊരു കുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ നീക്കമായതിനാൽ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുട്ടിയും മോഷ്ടാവിനോട് നന്നായി പൊരുതിനിൽക്കുന്നുണ്ട്. എന്നാൽ അധികനേരം കുട്ടിക്ക് മോഷഅടാവനോട് പൊരുതുന്നതിനു സാധിച്ചില്ല. മൊബൈലുമായി മോഷ്ടാവ് കടന്നുകളയുന്നതും നമുക്ക് വീഡിയോയിൽ കാണാം.
വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. ഇതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഇതൊരു സ്ക്രിപ്റ്റഡ് വേർഷനെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. കുട്ടികൾ ചിരിക്കുന്നുണ്ട്. അതിനാൽ തികച്ചും ഇതൊരും പ്ലാൻ ചെയ്ത് എടുത്ത വീഡിയോ ആണെന്ന് പറയാൻ സാധിക്കുമെന്നാണ് മിക്കവരുടേയും കമന്റ്.