യു​വ​തി​യു​ടെ നെ​ഞ്ചി​ല്‍ കൈ​വ​ച്ച് 14 കാ​ര​ന്‍; ചോ​ദ്യം ചെ​യ്ത യു​വ​തി​യെ നാ​ട്ടു​കാ​ർ ത​ള്ളി പ​റ​ഞ്ഞു; യു​വ​തി​ക്ക് കൈ​യ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ

പ​ല വീ​ഡി​യോ​ക​ളും ദി​വ​സ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. സ്ത്രീ​ക​ൾ​ക്കെ​തി​രെ ഇ​ന്ന് പ​ല അ​ക്ര​മ​ങ്ങ​ളും ന​ട​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്ത​ലൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെെ​റ​ലാ​കു​ന്ന​ത്.

ആ​ൺ​കു​ട്ടി ഒ​രു പെ​ൺ​കു​ട്ടി​യു​ടെ നെ​ഞ്ച​ത്ത് കെെ ​വെ​ക്കു​ക​യും പെ​ൺ​കു​ട്ടി അ​തി​ൽ ക്ഷു​ഭി​ത​യാ​വു​ക​യും അ​പ്പോ​ൾ ത​ന്നെ അ​തി​നെ ചോ​ദ്യം ചെ​യ്യു​ക‌​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ.

എ​ന്നാ​ൽ ആ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ അ​വ​ൻ ചെ​യ്ത പ്ര​വ​ർ​ത്തി​യെ നി​ര​സി​ക്കു​ക​യും അ​വ​ൻ കൊ​ച്ചു കു​ട്ടി ആ​ണെ​ന്നു​മാ​ണ് ഇ​തി​നു മ​റു​പ​ടി ആ​യി  പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ത​നി​ക്കു നേ​രെ ഉ​ണ്ടാ​യ ഈ ​അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തി​ൽ ആ​ൺ​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പെ​ൺകു​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​വ​ർ​ക്കു ചു​റ്റും കൂ​ടി നി​ന്ന നാ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യു​ടെ പ​ക്ഷം ചേ​രാ​തെ അ​വ​ളെ ത​ള്ളി പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന​വ​രു​ടെ മു​ന്നി​ൽ പെ​ൺ​കു​ട്ടി ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന​തെ​ന്തി​നാ​ണെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ല്ലാ​വ​രും ത​ന്നെ ആ​ൺ കു​ട്ടി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​രും പെ​ൺ​കു​ട്ടി​യെ പി​ന്തു​ണ​ച്ചി​ല്ല.

ഈ ​പ​യ്യ​ൻ വീ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ വ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ നെ​ഞ്ചി​ല്‍ ത​ള്ളി. കു​ടും​ബ​ക്കാ​ര്‍ അ​തൊ​ന്നും പ​റ​യു​ന്നി​ല്ല. പ​ക​രം അ​വ​ന്‍ ഒ​രു വെ​റും കു​ട്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞ് മാ​റു​ന്നു. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഘ​ർ കേ ​ക​ലേ​ഷ് എ​ന്ന പേ​രി​ലു​ള്ള ട്വി​റ്റ​ര്‍ (X) അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment