രാത്രിയുടെ നിശബ്ദതയില്‍ കേള്‍ക്കുന്ന ഓരോ ചെറിയ ശബ്ദങ്ങളും മനസില്‍ മറഞ്ഞിരിക്കുന്ന പേടികളെ പുറത്തുചാടിപ്പിക്കുന്നവയാണ്. പ്രത്യേകിച്ചും പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞ് രാത്രി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെങ്കില് പുറത്തെ ഓരോ ശബ്ദവും നമ്മൾ കാതോര്‍ക്കും. ഓരോ നിഴലിനെയും സൂക്ഷിച്ച് നോക്കുകയും ചെയ്യും.
ഇത്തരത്തില്‍ തനിക്കുണ്ടായ സമാനമായ ഒരു അനുഭവമാണ് അനിരുദ്ധ ജോഷി എന്നയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രാത്രിയില്‍ തന്റെ ഫ്ലാറ്റിന്റെ എതിര്‍വശത്തുള്ള ഫ്ലാറ്റിലെ ബാല്‍ക്കണിയിലേക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ചയെ കുറിച്ചുള്ള വീഡിയോയാണ് ട്വിറ്ററിൽ അയാൾ പങ്ക് വെച്ചിരിക്കുന്നത്.
രാത്രിയില്‍ അല്പം ശുദ്ധവായു ശ്വസിക്കാനായി പുറത്തേക്കിറങ്ങിയ ഇയാള്‍ കാണുന്നത് ഒരു സ്ത്രീയുടെ നൈറ്റി വായുവില്‍ ഇളകിയാടുന്നതാണ്. ഈ കാഴ്ച അയാളെ പരിഭ്രാന്തിയിലാക്കി.
എന്നാല്‍ രാവിലെയാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം അയാള്‍ മനസിലാക്കുന്നത്. നൈറ്റി ഒരു ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ രാത്രിയിലെ പേടിയിൽ അയാൾ അത് ശ്രദ്ധിച്ചില്ലായിരുന്നു. കാറ്റിലാടിക്കൊണ്ടികുന്നത് ആ നൈറ്റിയായിരുന്നു.
🤣🤣🤣😂😂🤣🤣🤣 pic.twitter.com/N60zQjFKPx
— Aniruddha Joshi (@aniruddha3365) August 20, 2023