ഓസ്ട്രേലിയൻ കളിക്കാർ ഇനിമുതൽ സുഹൃത്തുക്കളല്ലെന്ന് വിരാട് കോഹ്ലി

kohli_2209

ധർമശാല: ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ ഇനിമുതൽ തനിക്കു സുഹൃത്തുക്കളല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പരന്പര വിജയത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കോഹ്ലിയുടെ രൂക്ഷ പ്രതികരണം. പരന്പരയ്ക്കിടെ കോഹ്ലിയുടെ പരിക്കിന്‍റെ പേരിൽ ഓസീസ് താരങ്ങൾ നടത്തിയ കളിയാക്കലും അവസാന ടെസ്റ്റിൽ മുരളി വിജയ്ക്കെതിരേ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നടത്തിയ ചീത്തവിളിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മോശമാക്കിയെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയുടെ പ്രതികരണം.

എന്‍റെ അഭിപ്രായവും ഞങ്ങൾ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ടെസ്റ്റിന് മുന്പു പറഞ്ഞത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല- ഓസീസ് ക്യാപ്റ്റൻ സ്മിത്തിനെയും സഹകളിക്കാരെയും ടെസ്റ്റിനുശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഒരു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് കോഹ്ലി പ്രതികരിച്ചു.

ഡിആർഎസ് ഉപയോഗിക്കുന്നത് സ്മിത്ത് ഡ്രസിംഗ് റൂമിന്‍റെ സഹായം തേടിയതോടെയാണ് ഇരുടീമുകളും തമ്മിൽ കളിക്കളത്തിനു പുറത്തുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. സ്മിത്ത് തന്‍റെ പ്രവർത്തിയിൽ മാപ്പു പറഞ്ഞെങ്കിലും കോഹ്ലി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഇതിനിടെ കോഹ്ലിക്കു സോറി എന്ന വാക്കിന്‍റെ സ്പെല്ലിംഗ് പോലും കോഹ്ലിക്ക് അറിയില്ലെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സണ്ടർലാൻഡിന്‍റെ അഭിപ്രായ പ്രകടനവും കാര്യങ്ങൾ വഷളാക്കി.

Related posts