വിരാട് കോഹ്ലിയും അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം എല്ലാവരും അറിഞ്ഞെങ്കിലും അതറിയാതെ പോയ ഒരാൾ ബോളിവുഡിലുണ്ട്, മറ്റാരുമല്ല, കത്രീന കൈഫ്.
ഈ വിവാഹത്തെ കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്നാണ് കത്രീന ഒന്നു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ നല്ല രീതിയിൽ മനോഹരമായി ഒരുക്കിയ വിവാഹമായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലായെന്നും ഇരുവർക്കും ആശംസകൾ നേരുന്നുവെന്നും കത്രീന പറഞ്ഞു.