ബോളിവുഡിലെ ഹോട്ട് ദന്പതികളായ അനുഷ്ക ശർമയും വിരാട് കോഹ്ലിയും ഇത്തവണ വാലന്റൈൻസ് ഡേഒന്നിച്ച് ആഘോഷിക്കില്ലെന്ന് ഉറപ്പായി. അനുഷ്ക ശർമ ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. കോഹ്ലി ആവട്ടെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരന്പരയുമായി ബന്ധപ്പെട്ടുമാണ്.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇവരുടെ ആദ്യ വാലന്റൈൻസ് ഡേ ആണ് വരാൻ പോകുന്നത്. ജോലിത്തിരക്കുമൂലം ഒന്നിക്കാൻ കഴിയാതെ പോകുന്നതിന്റെ വിഷമം രണ്ടുപേർക്കുമുണ്ട്. അനുഷ്ക സുയ് ദാഗ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോൾ. ചിത്രത്തിൽ വരുണ്‍ ധവാനാണ് നായകൻ.
പ്രണയത്തിലായിരുന്ന സമയത്ത് വാലന്റൈൻസ് ഡേ ഇരുവരും ആഘോഷിക്കുന്നതിൽ പ്രത്യേക താല്പര്യം കാട്ടാറുണ്ടായിരുന്നു. ഇത്തവണ ഇരുവർക്കും വാലന്റൈൻസ് ഡേ ഒന്നിച്ചാഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും പരസ്പരം വാലന്റൈൻസ് ഡേ സമ്മാനങ്ങൾ കൈമാറുമെന്ന കാര്യത്തിൽ സംശയമില്ല. എന്തു സമ്മാനമായിരിക്കും ഇരുവരും പരസ്പരം കൈമാറുകയെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.