ക്രിക്കറ്റ് മാത്രമല്ല നല്ല കിടിലന്‍ നൃത്തവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയ്ക്കു വഴങ്ങും. സഹകളിക്കാരുടെ വിവാഹമോ പാര്‍ട്ടികളോ എന്തോ ആയിക്കൊള്ളട്ടെ ഇടയ്ക്ക് കോഹ്ലിയുടെ ഒരു ഡാന്‍സ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ താരത്തിന്റെ നൃത്തത്തിനും ആരാധകര്‍ ഏറെയാണ്, അവയില്‍ ഭൂരിഭാഗവും പെണ്‍പടകളാണെന്നു പ്രത്യേകം പറയേണ്ടല്ലോ.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കോഹ്ലിയുടെ ഒരു കിടിലന്‍ ഡാന്‍സാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഒരു സുന്ദരിക്കുട്ടിക്കൊപ്പമാണ് താരത്തിന്റെ മതിമറന്നുള്ള നൃത്തം. വിരാടിനൊപ്പമുള്ള സുന്ദരി കാമുകി അനുഷ്‌കാ ശര്‍മയാണോയെന്നു ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ ആള്‍ അനുഷ്‌കയല്ല, ഇതു തീരെ ചെറിയൊരു കുട്ടിയാണ്. ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മകള്‍ ഐരയ്‌ക്കൊപ്പമായിരുന്നു കോഹ്ലിയുടെ ഡാന്‍സ്.
ലൗ ബേഗയുടെ’ ഐ ഗോട്ട് എ ഗേള്‍ ‘ എന്ന ഹിറ്റ് നമ്പറിനൊപ്പമാണ് കോഹ്ലിയുടെയും കുഞ്ഞുആരാധികയുടെയും സൂപ്പര്‍നൃത്തം. ശ്രീലങ്കന്‍ പര്യടനത്തിലെ വിജയാഘോഷത്തിനിടെയാണ് ഇരുവരും നൃത്തം ചെയ്തത്. കോഹ്‌ലിയുടെ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഐറയെ വിഡിയോയില്‍ കാണാം. മുഹമ്മദ് ഷമി തന്നെയാണ് വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും ഇരുവരുടെയും നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
Dear Shami dancing is Haram in Islam. Khuda se daro 😉
— आप चोर हैं! (@AapChorHain) August 28, 2017