ന്യൂഡല്‍ഹി: ഓഗസ്റ്റ് അഞ്ചിന് മുംബൈയില്‍ നടക്കുന്ന ബോക്സിംഗ് മത്സരത്തിന് വലിയ തയാറെടുപ്പുകള്‍ ഒന്നുമില്ലെന്ന് ഒളിമ്പിക് വെങ്കല താരം വിജേന്ദര്‍ സിംഗ്. ചൈനീസ് താരം സുല്പ്പിക്കര് മായ്മായ്ടിയാലിയുമായുള്ള മത്സരം വിജേന്ദറിന്റെ ഈവര്‍ഷത്തെ ആദ്യ മത്സരമാണ്.
ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ വിജേന്ദറും വേള്‍ഡ് ബോക്സിംഗ് ഓര്ഗനൈസേഷന് ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്്യനായ മായ്മായ്ടിയാലിയും ബോക്സിംഗ് റിംഗില്‍ നേര്‍ക്കുനേര്‍ നില്ക്കുമ്പോള് തീപാറുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിജേന്ദര്‍ ഏറ്റവുമൊടുവില്‍ ഇടിക്കളത്തിലിറങ്ങിയത്. എന്നാല്‍ ഏഴുമാസത്തെ ഇടവേള താരത്തെ അലട്ടുന്നില്ല. ഇടവേളകള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതല്ല,സംഭവിക്കുന്നതാണ് വിജേന്ദര്‍ പറഞ്ഞു. മായ്മായ്ടിയാലി മികച്ച ബോക്സറായതിനാല് അദ്ദേഹത്തെ നേരിടുമ്പോള്‍ പതിവ് അടവുകള്‍ ഒന്നു മാറ്റിയേക്കും. എന്നാല്‍ ഇതിനായി പ്രത്യേക പരിശീലനം ഒന്നും ഇല്ല- വിജേന്ദര്‍ പറഞ്ഞു.