കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), മകൾ ശാരിക(31) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്മത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ പ്രഭാവതി. മകൻ പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ).
അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.