ചാത്തന്നൂർ: വരിഞ്ഞം ലക്ഷംവീട് കോളനിയിൽ ജില്ലാ പഞ്ചായത്ത് ഒന്നര ദശാബ്ദം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിലെ ജലവിതരണം നിലച്ചിട്ട് വർഷങ്ങളായി.കോളനിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോയും ഒരു ദുരന്ത സ്മരണയായി കുട്ടി വെള്ള പദ്ധതി നിലകൊള്ളുന്നു.ചാത്തന്നൂർ പഞ്ചായത്തിലെ അന്നത്തെ വരിഞ്ഞം വാർഡിലെ ലക്ഷം വീട് കോളനിയിലാണ് 2006-ൽ ജലവിതരണ പദ്ധതി തുടങ്ങിയത്.
ആദ്യം കുഴിച്ച ആഴമുള്ള കിണറ്റിൽ വെള്ളം കിട്ടിയില്ല. രണ്ടാമത് മറ്റൊരു കിണർ കുഴിച്ചു. അതിൽ മോട്ടോർ സ്ഥാപിച്ച് ഉയരത്തിൽ ടാങ്കും നിർമ്മിച്ചു.എല്ലാ വീടുകളിലേയ്ക്കും പൈപ്പ് കണക്ഷനും നൽകി. വൈദ്യുതി ബോർഡ് മീറ്റർ സ്ഥാപിച്ച് ജലവിതരണം നടത്തി വരികയായിരുന്നു. വൈദ്യുതി ചാർജ് ഗ്രാമപഞ്ചായത്ത് ഒടുക്കി കൊണ്ടിരുന്നു.
എന്നാൽ വൈദ്യുതി ചാർജ് ഗുണഭോക്താക്കൾ നൽകണമെന്ന് പഞ്ചായത്ത് തീരുമാനിച്ചതോടെ ഗുണഭോക്താക്കൾ അതിന് തയാറായില്ല. വൈദ്യുതി ചാർജ് കുടിശികയായതോടെ വൈദ്യുതി ബോർഡ് കറന്റ് കട്ട് ചെയ്തു. മീറ്റർ എടുത്തു മാറ്റി. 2016-ൽ മീറ്റർ എടുത്തു മാറ്റിയതോടെ ജല വിതരണം നിലച്ചു. കോളനിവാസികൾ ദുരിതത്തിലായി.
ഇപ്പോഴത്തെ വയലിക്കട വാർഡിലാണ് വരിഞ്ഞം ലക്ഷംവീട് കോളനി പ്രദേശം. ജലവിതരണം പുനരാരംഭിക്കുവാൻ വർഷങ്ങളായിട്ടും ഗ്രാമ പഞ്ചായത്തംഗമോ, ചാത്തന്നൂർ ഗ്രാമപഞ്ചായത്തോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു മൂലം ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി ദുരിതമനുഭവിക്കുകയാണ്.
ഉയർന്ന പ്രദേശമായതിനാൽ ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. പരിസ ർ ത്ത് നിന്നും കോളനിവാസികൾക്ക് ജലം സംഭരിക്കുവാൻ ഏറെ ബുദ്ധിമുട്ടുകളുണ്ട്. ലക്ഷം വീട് കോളിയിലെ ജലവിതരണ പദ്ധതി പുനസ്ഥാപിക്കണമെന്നാണ് ജില്ലാ പഞ്ചായത്തിനോട്ടം ഗ്രാമ പഞ്ചായത്തിനോടും ജനപ്രതിനിധികളോട്ടം ജനങ്ങൾക്കുള്ള അപേക്ഷ.