വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്ക് യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലെ മി​ക​ച്ച താ​രം


മോ​ണാ​ക്കോ: യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്കി​ന്. മെ​സി​യേ​യും റൊ​ണാ​ൾ​ഡോ​യെ​യും മ​റി​ക​ട​ന്നാ​ണ് വാ​ൻ​ഡൈ​ക്കി​ന്‍റെ നേ​ട്ടം. പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ഡി​ഫ​ൻ​ഡ​റാ​ണ് വാ​ൻ​ഡൈ​ക്ക്.

ഡ​ച്ച് ദേ​ശീ​യ താ​ര​മാ​യ വാ​ൻ​ഡൈ​ക്ക് ലി​വ​ർ​പൂ​ളി​ന്‍റെ സെ​ന്‍റ​ർ ബാ​ക് താ​ര​മാ​ണ്. മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും വാ​ൻ​ഡൈ​ക്ക് സ്വ​ന്ത​മാ​ക്കി.മി​ക​ച്ച സ്ട്രൈ​ക്ക​റി​നു​ള്ള അ​വാ​ർ​ഡ് ല​യ​ണ​ൽ മെ​സി സ്വ​ന്ത​മാ​ക്കി. റൊ​ണാ​ൾ​ഡോ​യെ മ​റി​ക​ട​ന്നാ​ണ് മെ​സി നേ​ട്ടം കൈ​വ​രി​ച്ച​ത്.

ലി​വ​ർ​പൂ​ൾ ഗോ​ളി അ​ലി​സ​ൺ ബെ​ക്ക​ർ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​ക്കു​ള്ള അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ലി​വ​ർ​പൂ​ളി​ന് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ​മ്മാ​നി​കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച താ​ര​മാ​ണ് അ​ലി​സ​ൺ ബെ​ക്ക​ർ.

Related posts