അ​പൂ​ർ​വ രോ​ഗ​വു​മാ​യി പെ​ണ്‍​കു​ട്ടി! വിർസാവിയ ചിരിക്കുമ്പോൾ ഹൃദയം പുറത്തുവരും; ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പി​ടി​പെ​ടു​ന്ന എ​ക്ടോ​പി​യ കോ​ർ​ഡി​സ് എ​ന്ന രോ​ഗ​മാ​ണി​ത്

ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി പെ​ണ്‍​കു​ട്ടി. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലുള്ള റ​ഷ്യ​ൻ സ്വ​ദേ​ശി​നിയായ വി​ർ​സാ​വി​യ ബോറൺ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​ത്. ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പി​ടി​പെ​ടു​ന്ന എ​ക്ടോ​പി​യ കോ​ർ​ഡി​സ് എ​ന്ന രോ​ഗ​മാ​ണി​ത്.

ഇ​ത്ത​രം രോ​ഗബാ​ധി​ത​ർ​ക്ക് ആ​യു​ർ​ദൈ​ർ​ഘ്യം വ​ള​രെ കു​റ​വാ​ണ്. പ​ക്ഷെ ഏഴു വ​ർ​ഷ​മാ​യി​ട്ടും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ. കു​ട്ടി ചി​രി​ക്കു​ന്പോ​ൾ നെ​ഞ്ചി​ൽ നി​ന്നും ഹൃ​ദ​യം പൂ​ർ​ണ​മാ​യോ ഭാ​ഗിക​മാ​യോ തള്ളിവരും. ഈ ​അ​വ​സ്ഥ ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ ഭേ​ദ​പ്പെ​ടു​ത്താ​നാ​വു​മെ​ങ്കി​ലും കു​ട്ടി​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​തി​നാ​ൽ ചി​കി​ത്സ എ​ത്ര​മാ​ത്രം വി​ജ​യ​ക​ര​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം.

കു​ട്ടി​ക്ക് ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കാ​ൻ ആ​രോ​ഗ്യ​പ​ര​മാ​യി ക​ഴി​യാ​ത്ത​തി​നാ​ൽ 2015ലാ​ണ് ഇ​വ​ർ റഷ്യയിൽ നിന്നു ഫ്ളോ​റി​ഡ​യി​ൽ എ​ത്തി​യ​ത്. ഇ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ കു​ട്ടി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നി​ല്ല. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ർ​സാ​വി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

Related posts