ഏകാന്തതയും വിഷാദവും എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പരിഹാരമില്ലാത്ത പ്രശ്നങ്ങളും, ദുഃഖങ്ങളുമാണ് ഇതിനുളളകാരണം. ജപ്പാനിലെ ചെറുപ്പക്കാരുടെ ഇടയില്‍ ഇത് സര്‍വസാധാരണമാണ്. എന്നാല്‍ ഇതിനറുതിവരുത്തുന്നതിനായി വെര്‍ച്വല്‍ വൈഫുമായി ജപ്പാന് കമ്പനിയാണ് മുന്നോട്ടെത്തിയിരിക്കുന്നത്. ഹിക്കാരി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നമ്മിലൊരാളായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഹിക്കാരിക്കാവും എന്നതാണ് ഇതിന്റെ പ്രിത്യേകത.
വീട്ടിലെ ഒരംഗത്തിനെപ്പോലെ സംസാരിക്കുക, മെസേജ് അയയ്ക്കുക, കാലാവസ്ഥയെക്കുറിച്ചുളള വിവരങ്ങള്‍ തരുക, മുറിയിലെ ലൈറ്റുകളും എയര്കണ്ടീഷനുകളും ഓഫ് ചെയ്യുക തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ഹിക്കാരിക്കുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2,700 യുഎസ് ഡോളറാണ് ഇതിന്റെ വില. 2017ല്‍ ഉത്പന്നം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തില്നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.