വടക്കാഞ്ചേരി: വിരുപ്പാക്ക സ്പിന്നിംഗ് മില്ലിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും കോടികൾ മുടക്കി ആധുനിക മെഷിനറികൾ ഇറക്കി കന്പനിയുടെ നഷ്ടം വർദ്ധിപ്പിക്കുന്നതായിആക്ഷേപം ശക്തമാകുന്നു. ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനമായ തെക്കുംകര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിരുപ്പാക്ക തൃശൂർ കോഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിലാണ് ഈ ദുരിതം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.സി.ഡി.സി. യാണ് കന്പനിയുടെ വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ചാണ് മില്ലിൽ ആധുനിക രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന മൂന്നു സ്പിന്നിംഗ് മെഷിൻ എത്തിക്കുന്നത്. മെഷിൻ പ്രവർത്തനം തുടങ്ങിയാൽതൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടാകും. ഇതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണമാകുന്നത്.
ഇപ്പോൾ തന്നെ കന്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കന്പനിയുടെ പേരിലുള്ള സ്വന്തം അക്കൗണ്ട് പി.എഫ്. കന്പനി മരവിപ്പിച്ചിരുന്നു.ഇതോടെ 40 ലക്ഷം രൂപയാണ് കന്പനിക്ക് ബാങ്കിൽ നിന്നുംപിൻവലിക്കാൻ കഴിയാതെ പോയത്. ഇതു മൂലം തൊഴിലാളികൾക്ക് ബാങ്ക് വഴി നൽകാറുള്ള ശന്പളം നേരിട്ടാണ് അധികൃതർ വിതരണം ചെയ്തത്.
കൂടാതെ 600ഓളം സ്ത്രീകളും, പുരുഷൻമാരും ഉൾപ്പടെ തൊഴിലെടുക്കുന്ന മില്ലിൽ വൈദ്യുതി കുടിശിക, നൂൽ ഉല്പാദിപ്പിക്കാനുള്ളപഞ്ഞി, മറ്റു ചിലവുകൾ എന്നിവയ്ക്ക് പണം കണ്ടെത്താനാകാതെ മിൽമാനേജ്മെന്റ് നട്ടം തിരിയുകയാണ്. കന്പനിക്ക് അനുവദിച്ച മൂന്നു സ്പിന്നിംഗ് മെഷിന്റെ പാട്സുകൾ 50 നാഷ്ണൽ പെർമിറ്റ് ലോറികളിലായിട്ടാണ് കന്പനിയിൽ എത്തിക്കുന്നത്.