വൈറസുകള്‍ വരാനിരിക്കുന്നതേയുള്ളു! വനാക്രൈയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; ലോകത്തെ തന്നെ നശിപ്പിക്കാന്‍പോന്ന ഈ വൈറസുകള്‍ ഉപയോഗിക്കുന്നതും വിന്‍ഡോസിന്റെ സുരക്ഷാ പിഴവ്

WannaCry-RansomeWare-Cyber-Attack-2.jpg.image.784.410സൈബര്‍ ലോകം ഞെട്ടിവിറച്ചിരിക്കുകയാണ് ഇപ്പോള്‍. കാരണം, മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ വനാക്രൈ വൈറസ് ആക്രമണമാണ് അതിന് കാരണം. ഇപ്പോള്‍ ആ ആക്രമണം തത്കാലം നിലച്ചിരിക്കുകയാണെങ്കിലും അതൊരു തുടക്കം മാത്രമായിരുന്നെന്നും ഇതിലും വലിയ ആക്രമണങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നുമാണ് ഓണ്‍ലൈന്‍ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നതായിരിക്കും അതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തെ തന്നെ നശിപ്പിക്കുന്നതായിരിക്കും അടുത്ത വൈറസ് ആക്രമണം എന്നാണ് കരുതപ്പെടുന്നത്.

WannaCry-RansomeWare-Cyber-Attack-1.jpg.image.784.410

വാനാക്രൈ ആക്രമണത്തിനു സമാനമായ കംപ്യൂട്ടര്‍ പ്രോഗ്രാം പടരുന്നതായി ചൈനയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഫയലുകള്‍ ഡിക്രിപ്റ്റ് ചെയ്തു നല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് ഇതിന്റെയും രീതി. വിന്‍ഡോസിന്റെ സുരക്ഷാപിഴവു തന്നെയാണ് ഈ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണു ചൈനീസ് നാഷണല്‍ കംപ്യൂട്ടര്‍ വൈറസ് റെസ്‌പോണ്‍സ് സെന്റര്‍ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ പ്രഹരശേഷിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമാണിതെന്നാണ് പറയപ്പെടുന്നത്. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. വാനാക്രൈ സൈബര്‍ ആക്രമണം സമൂഹ മാധ്യമങ്ങള്‍ വഴി സ്മാര്‍ട് ഫോണുകളിലേക്കും പടരാന്‍ സാധ്യതയേറെയാണെന്ന വിവരത്തെ തുടര്‍ന്നു രാജ്യത്ത് ജാഗ്രതാനിര്‍ദേശം നല്‍കിക്കഴിഞ്ഞു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) അധികൃതരുടേതാണ് അനൗദ്യോഗിക മുന്നറിയിപ്പ്. വൈറസ് അടങ്ങിയ ലിങ്കുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിക്കാന്‍ സാധ്യതയേറെയുണ്ടെന്നും വാട്‌സ്ആപ്പ് വഴിയും ഇ മെയിലുകള്‍ വഴിയും വരുന്ന അപരിചിത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

Related posts