കൊച്ചി: മുറിക്കുള്ളിലെ കോവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ്എയര്‍മാസ്ക് എന്ന ഉപകരണം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള് എബൗട്ട് ഇന്നോവേഷസ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനം വികസിപ്പിച്ചെടുത്തു.
പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കകം 99.9 ശതമാനം കോവിഡ് വൈറസുകളെയടക്കം അന്തരീക്ഷവായുവിലെ ദോഷകരമായ മുഴുവൻ വൈറസുകളെയും ഇത് നശിപ്പിക്കുമെന്നും മുപ്പതോളം രാജ്യങ്ങളില്‍നിന്ന് ഉപകരണത്തിന് ഓര്‍ഡര്‍ ലഭിച്ചതായും കമ്പനി ഡയറക്ടര്‍ സുജേഷ് സുഗുണന് അവകാശപ്പെട്ടു.