ഇന്ത്യൻ ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡിലെ സൂപ്പർ നായികയുമായ അനുഷ്ക ശർമയും ആലിംഗനബദ്ധരായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടുള്ള ചർച്ച. ആലിംഗനബദ്ധരായി നിൽക്കുന്ന വലിയൊരു ചിത്രവും ഇവരുടെ ചിത്രത്തോടൊപ്പം പശ്ചാത്തലത്തിലുണ്ട്.
മൈ വണ്‍ ആൻഡ് ഒണ്‍ലി എന്ന പേരിൽ വിരാട് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തയുടൻ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇറ്റലിയിൽവച്ചാണ് വിരാടും അനുഷ്കയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
വിവാഹശേഷവും തങ്ങൾ പ്രണയിക്കുകയാണെന്ന സന്ദേശമാണ് പുതിയ ചിത്രത്തിലൂടെ ഇവർ നൽകുന്നത്.വിരാട് കോഹ്ലി ഇപ്പോൾ ക്രിക്കറ്റ് പരന്പരയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലാണ്. തന്റെ പുതിയ ചിത്രമായ പാരി എന്ന പ്രേത ചിത്രത്തിന്റെ പ്രമോഷൻ വർക്കിലാണ് അനുഷ്ക ഇപ്പോൾ. തിരക്കുമൂലം ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ ഇരുവർക്കും ഒന്നിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ കേട് തീർക്കാനായിരിക്കും വിരാട് ഒരു അഡാറ് പടം പോസ്റ്റ് ചെയ്തത് എന്നാണ് ബോളിവുഡിലെ സംസാരം.