ഇന്ത്യക്കാർക്ക് നേട്ടം ഓസ്ട്രേലിയൻ വിസ ഓണ്‍ലൈനിൽ ലഭിക്കും

nri_2017june19visa

ഫ്രാങ്ക്ഫർട്ട്-മെൽബോണ്‍: ഓസ്ട്രേലിയൻ വിസിറ്റിംഗ് വിസ നടപടിക്രമങ്ങളിൽ ഇന്ത്യക്കാർക്ക് അനുകൂലമായി മാറ്റം വരുത്തുന്നു. ഇന്ത്യക്കാർക്ക് ഇനിമുതൽ ഓസ്ട്രേലിയൻ് വിസിറ്റ് വിസ ഓണ്‍ലൈനിൽ ലഭ്യമാകും. അടുത്ത മാസം ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്.

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ആവശ്യം വർധിച്ചത് കണക്കിലെടുത്താണ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇമിഗ്രേഷൻ ബോർഡർ പ്രൊട്ടക്ക്ഷന്‍റെ പുതിയ തീരുമാനം. ഈ വർഷം ആദ്യത്തെ നാലുമാസത്തിൽ മാത്രം 65,000 സന്ദർശക വിസയാണ് ഇന്ത്യക്കാർക്ക് ഡിഐബിപി അനുവദിച്ചത്. ഇന്ത്യൻ സന്ദർശകരുടെ വർധിച്ച ആവശ്യമാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

ഓണ്‍ലൈൻ വിസിറ്റ് വിസക്ക് അപേക്ഷ സമർപ്പിക്കുന്നത് ഇനിമുതൽ വളരെ എളുപ്പമായിരിക്കുമെന്ന് ഡിഐബിപി സഹമന്ത്രി അലെക്സ് ഹാവ്ക്ക് പറഞ്ഞു. വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങൾക്കായി വിസിറ്റ് വിസയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഒറിജിൻ ആയിട്ടുള്ളവരും ഇപ്പോൾ മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ളവർക്കും, ഓസ്ട്രേലിയൻ വിസാ ആവശ്യമുള്ളവർക്കും ഓണ്‍ലൈനിൽ വളരെ എളുപ്പത്തിൽ സന്ദർശക വിസാ ലഭിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍

Related posts