സിംഗപ്പൂരിൽ ഉയർന്ന ജോലിയും ശമ്പളം വാഗ്ദാനം നൽകി തട്ടിപ്പ്; ദമ്പതികൾ പോലീസ് പിടിയിൽ;  തട്ടിപ്പിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട : വ്യാ​ജ വീ​സ ന​ൽ​കി നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ദ​മ്പ​തി​മാ​രെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം, വെ​ങ്ങാ​നൂ​ർ, ക​ല്ലി​യൂ​ർ വി.​ജെ.​നി​വാ​സി​ൽ എ​സ്.​വി​ജ​യ​കു​മാ​ർ (54), ഭാ​ര്യ എ​സ്.​ബീ​ന (42) എ​ന്നി​വ​രെ​യാ​ണ് മ​ല​യി​ൻ​കീ​ഴ് എ​സ്ഐ എ​ൻ. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​ങ്ക​പ്പൂ​രി​ലേ​യ്ക്ക് വീസ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​രു​വി​ക്ക​ര സ്വ​ദേ​ശി​യി​ൽ നി​ന്നും 2018ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ വാ​ങ്ങി​യ ശേ​ഷം വ്യാ​ജ വീസ ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണി​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന വി​ജ​യ​കു​മാ​ർ ത​ട്ടി​പ്പു ന​ട​ത്തി​യ പ​ണം ഭാ​ര്യ​ക്ക് കൈ​മാ​റി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

2007ൽ ​ഇ​വ​ർ​ക്കെ​തി​രെ കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഈ ​കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​ർ വി​ള​വൂ​ർ​ക്ക​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​മ്പോ​ഴാ​ണ് അ​രു​വി​ക്ക​ര സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​വ​ർ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.

മ​ല​യി​ൻ​കീ​ഴ് സേ്റ്റ​ഷ​നി​ൽ ല​ഭി​ച്ച പ​ത്തോ​ളം പ​രാ​തി​ക​ളി​ലാ​യി 6,40,000രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​മാ​ർ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യെ​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts