കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി പിടിയിലായത് മറ്റൊരു പേരില്‍ ഡല്‍ഹിയില്‍ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിടുന്നതിനിടെ.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തൊടുപുഴ കോലാനി സ്വദേശി ജയ്സണ്‍ എന്നുവിളിക്കുന്ന കണ്ണന് തങ്കപ്പന്(50) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
എറണാകുളം എരുമത്തല, സൗത്ത് ചിറ്റൂര്‍ സ്വദേശികളുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയത് കേസിലാണ് അറസ്റ്റ്. കേസിന് പിന്നാലെ ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് ഇയാള്‍ ഒളിവില്‍ പോയിരുന്നു.