കൊരട്ടി:വീസ തട്ടിപ്പ് കേസിലെ പ്രതി പാലിശേരി മൂഴിക്കുളം വീട്ടിൽ മോഹനന്റെ മകൻ മുകേഷിനെ കൊരട്ടി പോലീസ് അറസ്റ്റു ചെയ്തു. സൈപ്രസിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ കൊരട്ടി പോലീസ് സ്റ്റേഷനിലുളള അഞ്ചു കേസുകൾക്ക് പുറമെ ചാലക്കുടി, ഒറ്റപ്പാലം, നെന്മാറ, മരട് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.
ഒളിവിൽ കഴിഞ്ഞ ഇയാളെ ചാലക്കുടി ഡപ്യൂട്ടി സൂപ്രണ്ടിന്റെ നിർദേശാനുസരണം കൊരട്ടി എസ്ഐ സുബീഷ്മോനാണ് അറസ്റ്റ് ചെയ്തത്. എഎസ്ഐ വർഗീസ്, സിപിഒ മാരായ ബൈജു, ജെസ്റ്റിൻ, ക്രൈം സ്ക്വർഡ് അംഗമായ സിപിഒ ഷിജോയും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു. കാനഡക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്പതു ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ പ്രതി പോണ്ടിച്ചേരി സ്വദേശി ഇളംചേഴിയനെ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് അറസ്റ്റു ചെയ്തിരുന്നു.