കുറവിലങ്ങാട്: പ്രണയം നടിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു.
തിടനാട് കൂട്ടപ്പുന്നയിൽ വിഷ്ണു (22)വാണ് അറസ്റ്റിലായത്. മൊബൈൽഫോൺ വഴി നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുപ്പിച്ച് അയച്ചുവാങ്ങിയശേഷം അതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
രണ്ടുദിവസം മുന്പ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി വിശദമായി അന്വേഷിച്ചപ്പോഴാണു പീഡനവിവരം പുറത്താകുന്നത്. തിടനാട്ടുള്ള വീട്ടിൽനിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ തോമസുകുട്ടി ജോർജ്,
എഎസ്ഐമാരായ സിനോയിമോൻ, ബി.പി. വിനോദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.സി. അരുൺ, എം.കെ. സിജു,
വി.എസ്. ഷുക്കൂർ എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.