സ്കൂ​ട്ട​റി​ൽ അമ്മയ്ക്കു പിന്നിലിരുന്ന മകൻ ടി​പ്പ​റി​ടി​ച്ച് മ​രി​ച്ചു; മകനെ ആശുപത്രിയിൽ എത്തിച്ചത് അവിചാരിതമായി അതുവഴി എത്തിയ അച്ഛൻ

മ​ര​ട്: സ്കൂ​ട്ട​റി​ൽ അമ്മയുടെ പിന്നിലിരുന്നു യാത്രചെയ്ത മകൻ ടിപ്പറിടിച്ച് മരിച്ചു. മ​ര​ട് ടികെഎ​സ് റോ​ഡ് അ​യ്യ​പ്പലെ​യ്നി​ൽ കൃ​ഷ്ണേ​ന്ദുവി​ൽ വി​നോ​ദ്കു​മാ​ർ-രാ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ശാ​ൽ വി. ​നാ​യ​ർ (12) ആ​ണ് മ​രി​ച്ച​ത്. മ​ര​ട് ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ടിപ്പറിടിച്ച് റോഡിൽ വീണുകിടന്ന വിശാലിനെ അവിചാരിതമായി അതുവഴി വന്ന അച്ഛൻ വിനോദ്കുമാർതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈവർ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി അ​മ​ലി(22)​നെ തൃ​പ്പൂ​ണി​ത്തു​റ ട്രാ​ഫി​ക് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ‌പാ​ത​യി​ൽ മ​ര​ട് കാ​ളാ​ത്ര ജംഗ്ഷനി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ അ​മി​ത വേ​ഗ​ത്തി​ലെത്തിയ ടി​പ്പ​ർ നിയന്ത്രണംവിട്ട് ഇ​ടി​ക്കുകയായിരുന്നു. അ​മ്മ രാ​ജി ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു പി​ന്നി​ൽ ഇ​രു​ന്നാ​യി​രു​ന്നു വി​ശാ​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ൽ നി​ന്ന് ഇ​ട​റോ​ഡാ​യ ടി​കെഎ​സ് റോ​ഡി​ലേ​ക്കു തി​രി​യാ​ൻ നി​ൽ​ക്കു​ന്ന സ​മ​യം പി​ന്നി​ൽ നി​ന്നു വ​ന്ന ടി​പ്പ​ർ ത​ട്ടു​ക​യാ​യി​രു​ന്നു. കാ​ളാ​ത്ര ജം​ഗ്ഷ​നി​ലെ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ഒ​തു​ക്കി​യ​പ്പോ​ഴാ​ണ് ടി​പ്പ​ർ ത​ട്ടി​യ​ത്.

സ്കൂ​ട്ട​റും രാ​ജി​യും ഇ​ട​തു വ​ശ​ത്തേ​ക്കും വി​ശാ​ൽ വ​ല​തു ഭാ​ഗ​ത്തേ​ക്കു​മാ​ണ് തെ​റി​ച്ചു വീ​ണ​ത്. റോ​ഡി​ൽ കി​ട​ന്ന വി​ശാ​ലി​നെ അ​തു​വ​ഴി അ​വി​ചാ​രി​ത​മാ​യി എ​ത്തി​യ സ്വ​ന്തം അ​ച്ഛ​ൻ വി​നോ​ദ്കു​മാ​ർ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ൽ ഏ​റെ താ​മ​സി​യാ​തെ മ​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. വി​ഷ്ണു​ (പ​ത്താം​ ക്ലാ​സ് വി​ദ്യാ​ർ​ഥി)വാണ് വിശാലിന്‍റെ സഹോദരൻ.

Related posts